Advertisement

‘കേരള സർവകലാശാലയിൽ പ്രഭാഷണം നടത്തും’; ജോൺ ബ്രിട്ടാസ്

April 17, 2024
Google News 1 minute Read

കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസി. കേരള സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ജനാധിപത്യം എന്തെന്ന ധാരണ വിസിക്കില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.പ്രഭാഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് വി.സി രജിസ്ട്രാർക്ക് നോട്ടീസ് നൽകി.

വി സി യുടെ പദവി എന്താണ്? ഒന്നിനെ പറ്റിയും വി സി യ്ക്ക് ധാരണ ഇല്ല. ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ വി സി യാണ് സംഘടിപ്പിക്കേണ്ടത്. ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകാനുള്ളതാണ് സർവ്വകലാശാലകൾ. വിസിയുടെ പദവി എന്താണെന്ന് അറിയാത്ത ആളാണ് ആ പദവിയിലിരിക്കുന്നത്. ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ല. ധാർഷ്ട്യവും ദാസ്യ വേലയും ഒരുമിച്ച് ചേർന്നാൽ ഇത്തരം ഉത്തരവുകൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇന്ത്യൻ ജനാധിപത്യം വെല്ലുവിളിയും കടമയും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രഭാഷണം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ യോഗം സർവ്വകലാശാലയിൽ നടത്താൻ സാധിക്കില്ല എന്ന് കാട്ടിയാണ് വി.സിയുടെ നോട്ടീസ്.

Story Highlights : john brittas will participate kerala university lecture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here