Advertisement

ഇന്ത്യയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റ് മാസങ്ങളായി ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് പരാതി

April 18, 2024
Google News 3 minutes Read
Election Commission of India’s website blocked for users abroad

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഇന്ത്യയ്ക്ക് പുറത്ത് മാസങ്ങളായി ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ലാന്‍ഡിംഗ് പേജ്, വോട്ടര്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍, വിവരാവകാശ പോര്‍ട്ടല്‍ എന്നിവ ഉള്‍പ്പെടെയാണ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന റിസള്‍ട്ട് പോര്‍ട്ടല്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ലഭിക്കുന്നില്ലെന്ന് എമറാത്തി ദിനപത്രമായ ഖലീജ് ടൈംസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. (Election Commission of India’s website blocked for users abroad)

വെബ്‌സൈറ്റ് ബോക്ക് ചെയ്യാനുള്ള കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായിലിലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഭൂപ്രദേശങ്ങള്‍ക്ക് പുറത്തേക്ക് സുരക്ഷാ കാരണങ്ങളാല്‍ ബെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നതിനെ ജിയോഫെന്‍സിംഗ് എന്നാണ് വിളിക്കാറുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൈറ്റ് ഇത്തരത്തില്‍ ജിയോഫെന്‍സിംഗ് ചെയ്തിരിക്കുകയാണെന്നാണ് സൈബര്‍ സുരക്ഷാ ഗവേഷകരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ കാരണങ്ങളാലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ജിയോഫെന്‍സിംഗ് ചെയ്യാറ്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

എന്‍ആര്‍ഐകള്‍ക്ക് മുന്‍പ് വോട്ടുചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ലെങ്കിലും ജനപ്രാതിനിധ്യ നിയമത്തിലെ 2010ലെ ഭേദഗതിയെ തുടര്‍ന്ന് എന്‍ആര്‍ഐകള്‍ക്കും വോട്ട് രേഖപ്പെടുത്താനാകുന്ന സ്ഥിതിയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ആര്‍ഐകളില്‍ നാലില്‍ ഒന്ന് പേരും വോട്ടുചെയ്തിരുന്നു. നിലവില്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വോട്ടര്‍ രെജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യാനാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്.

Story Highlights : Election Commission of India’s website blocked for users abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here