ഇലക്ടറൽ ബോണ്ട് കേസ് : പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസർക്കാർ

ഇലക്ടറൽ ബോണ്ട് കേസിൽ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസർക്കാർ. കള്ളപ്പണത്തെ രാഷ്ട്രിയത്തിൽ നിന്ന് അകറ്റാൻ ഇലക്ടറൽ ബോണ്ട് സംവിധാനം ഉചിത മായ ഭേഭഗതികളോടെ മുന്നൊട്ട് കൊണ്ട് പോകാൻ അനുവദിയ്ക്കണം എന്നാകും ഹർജ്ജി. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഹർജ്ജി സമർപ്പിയ്ക്കാനാണ് തീരുമാനം. ( electoral bond case central government is seeking the possibility of re-examination )
പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, 2024 ഫെബ്രുവരി 15 ന് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് സ്‌കീം റദ്ദാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിന് കനത്ത ആഘാതമാണ് നൽകിയത്. ഇലക്ടറൽ ബോണ്ട് രാജ്യത്ത് ഒരു പ്രോമിസറി നോട്ട് പോലെ ഉപയോഗിയ്ക്കുകയായിരുന്നു എന്ന കേന്ദ്ര വാദത്തിന് സുപ്രിംകോടതി വിലനൽകിയില്ല.
ഇലക്ടറൽ ബോണ്ട് ഇടപാടിലെ കക്ഷികളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കില്ല എന്നത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുന:പരിശോധനാ ഹർജ്ജിയിലൂടെ കോടതി ഉയർത്തിയ വീർശനങ്ങൾ കൂടി അംഗികരിച്ച് സംവിധാനം പുന:സംഘടിപ്പിയ്ക്കാൻ തയ്യാറാണെന്നാകും സർക്കാർ വ്യക്തമാക്കുക. ഇക്കാര്യത്തിൽ നിയമപോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് സർക്കാർ ഹർജ്ജി സുപ്രിം കോടതിയിൽ പരാമർശിക്കും.
Story Highlights : electoral bond case central government is seeking the possibility of re-examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here