ആളൊഴിഞ്ഞ പ്രദേശത്തുവച്ച് വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു

കാസര്‍ഗോഡ് നീലേശ്വരത്ത് വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട് സ്വദേശി നന്ദന ആണ് മരിച്ചത്. 22 വയസായിരുന്നു. നീലേശ്വരം പള്ളിക്കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. (22-year-old woman who jumped in front of the Vandebharat Express died)
ഉച്ചയ്ക്ക് രണ്ടേകാലോടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. സംഭവത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : 22-year-old woman who jumped in front of the Vandebharat Express died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here