‘കൊവിഡ് കള്ളി’; കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്‌ക്കെതിരെ വ്യക്തിയധിക്ഷേപം

വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം. വടകരയിലെ കൊട്ടിക്കൊലാശത്തിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം. കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. (Vadakara LDF candidate KK Shailaja again insulted during Kottikalasham)
കെ കെ ശൈലജയ്‌ക്കെതിരെ കോണ്‍ഗ്രസ് പേജുകളിലൂടെ സൈബര്‍ ആക്രമണമെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് കൊട്ടിക്കലാശത്തിനിടെ വീണ്ടും അധിക്ഷേപം. വടകരയിലെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ആരോപണങ്ങളും നിയമപോരാട്ടവും തുടരുന്നതിനിടെ വടകര ടൗണിലെ കൊട്ടിക്കലാശത്തിന് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് കൊടി പിടിച്ചവര്‍ നടത്തിയ വ്യക്തിയധിക്ഷേപം കോണ്‍ഗ്രസിനെതിരായ ശക്തമായ ആയുധമാക്കി ഉപയോഗിക്കാനാണ് എല്‍ഡിഎഫിന്റെ പദ്ധതി.
വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്പില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജയും പ്രതികരിച്ചിരുന്നു.
Story Highlights : Vadakara LDF candidate KK Shailaja again insulted during Kottikalasham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here