Advertisement

പാലക്കാട് ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

April 30, 2024
Google News 1 minute Read

പാലക്കാട് വടക്കാഞ്ചേരിയിൽ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂർ സ്വദേശി സിജു തോമസാണ് മരിച്ചത്. പുതുക്കോട് നേർച്ചയ്ക്കിടെയാണ് സംഭവം. ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

അതേസമയം പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പകൽ സമയം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം. പാലക്കാടും തൃശൂരും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പാലക്കാടും തൃശൂരും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തൃശ്ശൂർ വെള്ളാനിക്കരയിൽ 40 ഡിഗ്രി സെൽഷ്യഡ് രേഖപ്പെടുത്തി. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പകൽ സമയം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Story Highlights : Band Artist Death in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here