മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപണം; ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും

കോഴിക്കോട് കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. സുസ്മിതിനെ ആണ് ചികിത്സയ്ക്ക് എത്തിയ ആൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടർ കോടഞ്ചേരി പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രിയാണ് സംഭവം. ഹോളി ക്രോസ് ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ രഞ്ചു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം. കല്ലെടുത്ത് ഡോക്ടറിൻ്റെ തലക്ക് അടിയ്ക്കാൻ ശ്രമം നടത്തിയ ഇയാൾ ഡോക്ടർക്ക് നേരെ അസഭ്യ വർഷവും നടത്തി. ആക്രമണത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
Story Highlights: kozhikode attack doctor case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here