മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു; നെടുമ്പാശേരിയില്‍ നിന്ന് വിലാപയാത്ര

യുഎസിലെ ഡാലസില്‍ അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തിരുവല്ലയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രത്യേക വിമാനത്താവളത്തില്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷമാകും ഇവിടെ നിന്ന് ഭൗതികശരീരം തിരുവല്ലയിലേക്ക് പോകുക.
വൈകിട്ട് നാല് മണിയോടെ നിരണം സെന്റ് തോമസ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ രണ്ടാം ശുശ്രൂഷ നടക്കും. വൈകിട്ട് 5 45ഓടെ തിരുവല്ല പൗരാവലിയുടെ അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങ് തിരുവല്ലയില്‍ നടക്കും. രാത്രി ഏഴരയോടെ ഭൗതികശരീരം സഭാ ആസ്ഥാനത്തെത്തിക്കും. ഇന്ന് പൊതുദര്‍ശനമുണ്ടാകില്ല. പകരം നാളെയും മറ്റന്നാളുമായി പൊതുദര്‍ശനമുണ്ടാകും. മറ്റന്നാള്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.
Story Highlights : Mor Athanasius Yohan body brought to kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here