Advertisement

എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ടുകള്‍; വീണയുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് കോടികളെത്തി; ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്

May 29, 2024
Google News 2 minutes Read
Shone George against veena vijayan and Exalogic Consulting

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക്കിനും എതിരെ വീണ്ടും ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ടുകളുണ്ടെന്നാണ് പുതിയ ആരോപണം. ഈ അക്കൗണ്ടുകള്‍ വീണാ വിജയന്റെ പേരിലാണ്. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചെന്നും . സിഎംആര്‍എല്‍ ഇടപാടിലെ പണം എവിടെയെന്നും സര്‍ക്കാര്‍ കണ്ടെത്തണം. രേഖകള്‍ എസ്എഫ്‌ഐഒയ്ക്കും ഇഡിക്കും കൈമാറിയിട്ടുണ്ട്. പറയുന്നത് പൂര്‍ണബോധ്യമുള്ള കാര്യങ്ങളാണെന്നും തെറ്റാണെങ്കില്‍ നടപടിയെടുക്കാമെന്നും ഷോണ്‍ ജോര്‍ജ് വെല്ലുവിളിച്ചു.(Shone George against veena vijayan and Exalogic Consulting)

വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള
എക്‌സാലോജിക് കണ്‍സള്‍ട്ടിങ് മീഡിയ സിറ്റി എന്ന അക്കൗണ്ടിലേക്ക് കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട പണം എത്തിയെന്നാണ് പ്രധാനപ്പെട്ട ആരോപണം. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികളും ഈ അക്കൗണ്ടിലേക്ക് പണം നല്‍കി. തനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള കാര്യമാണ് പറയുന്നതെന്നും ആരോപണം തെറ്റെങ്കില്‍ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വിദേശത്തെ അക്കൗണ്ടിലെ പണമിടപാടുകള്‍ ആദായ നികുതി റിട്ടേണ്‍സില്‍ കാണിക്കേണ്ടതുണ്ട്. വീണ ഇന്‍കം ടാക്‌സ് റിട്ടേണ്‍സില്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ലെങ്കില്‍ ആദായ നികുതി നിയമപ്രകാരമാണ് കുറ്റമാണ്. ഇത് അന്വേഷണവിധേയമാക്കണമെന്നും ഷോണ്‍ വ്യക്തമാക്കി.

Story Highlights : Shone George against veena vijayan and Exalogic Consulting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here