Advertisement

മോദിയെ മാത്രം ഉയർത്തിക്കാട്ടി വോട്ടുപിടിക്കാൻ നോക്കിയത് തിരിച്ചടിയായെന്ന് ആർഎസ്എസ് വിലയിരുത്തൽ; ബിജെപിയ്ക്കുമേൽ ആർഎസ്എസ് നിയന്ത്രണം പഴയപടി ശകതമായേക്കും

June 4, 2024
Google News 3 minutes Read
RSS control over BJP may be restored loksabha election 2024

ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെ ബിജെപിക്ക് മേൽ ആർഎസ്എസ് നിയന്ത്രണം പഴയ പടി ശക്തമായേക്കും. ആർഎസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും ബിജെപി കരുത്തരായെന്ന് ജെപി നദ്ദ അവകാശപ്പെട്ട തെരഞ്ഞെടുപ്പിലാണ് പാർട്ടിക്ക് തിരിച്ചടിയേറ്റത്. മോദിയെ മാത്രം ഉയർത്തിക്കാണിച്ച് നടത്തിയ പ്രചാരണമാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. (RSS control over BJP may be restored loksabha election 2024)

മോദി പാർട്ടിയിൽ കരുത്തു കൂട്ടിയതിനൊപ്പമാണ് ആർഎസ്എസുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയത്. ബന്ധം മോശമാണെന്ന സൂചന പലവട്ടം വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതായിരുന്നു പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ പ്രസ്താവന. തുടക്കകാലത്ത് ബിജെപിക്ക് ആർഎസ്എസിന്ർറെ സഹായം വേണ്ടി വന്നെന്നും എന്നാലിപ്പോൾ ബിജെപി കരുത്ത് നേടിയെന്നുമാണ് നദ്ദ പറഞ്ഞത്. പ്രസ്താവന കടുത്ത അതൃപ്തിയുണ്ടാക്കിയെങ്കിലും വിവാദമാക്കാൻ ആർഎസ്എസ് നേതൃത്വം തുനിഞ്ഞില്ല. മൂന്ന് വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് ആർഎസ്എസ് ആഗ്രഹിച്ചത്. ഒന്ന് മോദിയുടെ വ്യക്തി പ്രഭാവവും സർക്കാർ നേട്ടങ്ങളും. രണ്ട് രാജ്യ സുരക്ഷ. മൂന്ന് രാജ്യത്തിന്ർറെ പൈതൃകങ്ങളും സംസ്കാരങ്ങളും പുനസ്ഥാപിക്കുന്ന നടപടികൾ.

Read Also: Loksabha Election 2024 | എൻഡിഎയ്ക്ക് ശക്തമായ മത്സരം കൊടുത്ത് ഇന്ത്യാ മുന്നണി; 200 ലേറെ സീറ്റുകളിൽ മുന്നേറ്റം; കേരളത്തിൽ യുഡിഎഫ് തരം​ഗം

എന്നാൽ മോദിയെ മാത്രം ചൂണ്ടിക്കാട്ടി ബിജെപി വോട്ട് ചോദിച്ചെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. പാർട്ടിക്കും മുകളിൽ മോദിയെന്ന വ്യക്തിയെ പ്രതിഷ്ഠിക്കുന്ന രീതി ആർഎസ്എസിന്ർറെ ആശയത്തോട് ഒത്ത് പോവാത്തതാണ്. ബിജെപിയുടെ തെറ്റായ നയങ്ങൾ വിശദീകരിക്കാൻ ജനങ്ങൾക്കിടയിൽ ആർഎസ്എസ് പ്രവർത്തകർക്ക് ബുദ്ധിമുട്ടി. വിവിധ പാർട്ടിയിൽ നിന്ന് ചാക്കിട്ട് പിടിച്ച് കൊണ്ടുവന്നവരെല്ലാം ഹിന്ദുത്വ ആശയത്തിന്ർറെ വക്താക്കളല്ല. എല്ലാവരും ഹിമന്ദ ബിശ്വ ശർമയുമല്ല. അഴിമതിക്കെതിരാണ് ആർഎസ്എസ് നയം. എന്നാൽ അഴിമതിക്കാരെ പാർട്ടിയിലെടുത്ത് വെളുപ്പിക്കുന്ന നയവും ആർഎസ്എസിന്ർറെ അപ്രീതിക്ക് കാരണമാണ്. ചുരുക്കത്തിൽ ആർഎസ്എസിന്ർറെ അമർഷത്തിനിടെ ബിജെപിക്കുണ്ടായ തിരിച്ചടി പഴയ ചിട്ടകളിലേക്ക് പാർട്ടിയെ മടക്കിക്കൊണ്ടുപോവാൻ ഉതകുന്നതാണ്.

Story Highlights : RSS control over BJP may be restored loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here