Advertisement

‘ഹുസൈൻ മടവൂർ പണ്ടേ തീവ്രവാദം പറയുന്ന ആൾ; രാജി മോങ്ങാൻ ഇരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണത് പോലെ’; വെള്ളാപ്പള്ളി നടേശൻ

June 10, 2024
Google News 1 minute Read

ഡോ.ഹുസൈൻ മടവൂരിനെതിരെ അധിക്ഷേപ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും കേരള നവോത്ഥാന സമിതി ചെയർമാനുമായ വെള്ളാപ്പള്ളി നടേശൻ. ഹുസൈൻ മടവൂർ പണ്ടേ തീവ്രവാദം പറയുന്ന ആളാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. കേരള നവോത്ഥാന സമിതിയിൽനിന്ന് ഹുസൈൻ മടവൂർ രാജിവച്ചതിൽ‌ പ്രതികരണത്തിനിടെയായിരുന്നു വിവാദ പ്രസ്താവന.

ഹുസൈൻ മടവൂരിന്റെ രാജി മോങ്ങാൻ ഇരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണത് പോലെയാണെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി വെച്ച് പോകാൻ ഇരുന്ന ആളാണ്. താൻ ഒരു സത്യം പറഞ്ഞപ്പോൾ അത് കാരമണമാക്കി രാജിവെച്ച് പോയതാണ്. ഏത് വമ്പൻ രാജിവെച്ചാലും താൻ രാജിവെക്കില്ല. പിണറായി വിജയൻ പറഞ്ഞാൽ‌ രാജിവെക്കും എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹുസൈൻ മടവൂർ ഇവിടെ ഇരിക്കാൻ അർഹനല്ല, അത് അയാൾക്ക് അറിയാമെന്നും വെള്ളപ്പള്ളി പറഞ്ഞു.

Read Also: സിദ്ധാർത്ഥന്റെ മരണം: ‘CBI അന്വേഷണം വൈകിപ്പിച്ചില്ല; ഉ​ദ്യോ​ഗസ്ഥർക്ക് ജാ​ഗ്രതക്കുറവുണ്ടായി’: മുഖ്യമന്ത്രി

മുസ്ലീം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു സമിതി വൈസ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സ്ഥാനം രാജിവച്ചിരുന്നത്. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഉപകാരപ്പെടുന്നതാണെന്നായിരുന്നു ഹുസൈൻ മടവൂർ രാജിയിൽ പ്രതിരികരിച്ചത്. പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞിരുന്നു.

Story Highlights : Vellappally Natesan against Hussain Madavoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here