Advertisement

രാജ്യസഭാ സ്ഥാനാർത്ഥി; സിപിഐയിൽ കടുത്ത ഭിന്നത

June 11, 2024
Google News 2 minutes Read

രാജ്യസഭാ സ്ഥാനാർത്ഥിയെച്ചൊല്ലി സിപിഐയിൽ കടുത്ത ഭിന്നത. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് എതിർപ്പ് ഉയർന്നത്. ബിനോയ് വിശ്വം പിപി സുനീറിനെ നിർദേശിച്ചപ്പോൾ മുല്ലക്കര നിർദേശിച്ചത് കെ പ്രകാശ് ബാബുവിനെയാണ്. ഇ ചന്ദ്രശേഖറും പ്രകാശ് ബാബുവിനെ പിന്തുണച്ചു. മന്ത്രി ജിആർ അനിലും എൻ രാജനും പ്രകാശ് ബാബുവിനായി വാദിച്ചിരുന്നു.

മന്ത്രിമാരായ പി പ്രസാദും കെ രാജനും പിപി സുനീറിനെ പിന്തുണച്ചു. ന്യൂനപക്ഷ നേതാവെന്ന പരിഗണന സുനീറിന് നൽകണമെന്ന് ബിനോയ് വിശ്വം സംസ്ഥാന എക്‌സിക്യൂട്ടീവിൽ പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീർ. നിലവിൽ ഹൗസിംഗ് ബോർഡ് ചെയർമാനാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

Read Also: ജെ പി നഡ്ഡ കേന്ദ്ര മന്ത്രി: ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷൻ ആരാകും?

രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോൺഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ സിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ജോസ് കെ.മാണിയാകും കേരള കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. പ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാനാണ് മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി.

Story Highlights : Dispute over Rajya Sabha candidate in CPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here