Advertisement

ശസ്ത്രക്രിയ പൂർത്തിയായി; തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട നളിനാക്ഷന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ

June 14, 2024
Google News 2 minutes Read

കുവൈറ്റ് തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട നളിനാക്ഷന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ. ശസ്ത്രക്രിയ പൂർത്തിയായെന്ന് ഭാര്യ ബിന്ദു ട്വന്റി ഫോറിനോട് പറഞ്ഞു. ഇത് രണ്ടാം ജന്മമാണ് നളിനാക്ഷന്. നളിനാക്ഷനെ വീഡിയോ കോളിലൂടെ വിളിച്ചു സംസാരിച്ചെന്ന് ഭാര്യ പറഞ്ഞു. നാളിനാക്ഷനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സഹോദരൻ രാജു ആവശ്യപ്പെട്ടു.

മൂന്നാം നിലയിൽ നിന്ന് താഴെയുള്ള വാട്ടർ ടാങ്കിലേക്ക് ചാടിയാണ് നളിനാക്ഷൻ രക്ഷപെട്ടത്. വീഴ്ചയിൽ അരയ്ക്കു താഴെ പരുക്കേറ്റ നളിനാക്ഷൻ ചികിത്സയിൽ തുടരുകയാണ്. വാരിയെല്ലിനാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. 10 വർഷത്തിലേറെയായി കുവൈത്തിൽ ജോലിയെടുക്കുന്നയാളാണ് നളിനാക്ഷൻ. കെട്ടിടം കത്തിയെരിയുമ്പോൾ ജീവൻ മുറുകെപ്പിടിച്ച് കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന്‌ നളിനാക്ഷൻ എടുത്തുചാടുകയായിരുന്നു.

Read Also: കുവൈറ്റ് ദുരന്തം; ‘കുടുംബങ്ങളെ ചേർത്തുനിർത്തും; എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാകും’; NBTC മാനേജ്മെന്റ്

താഴെവീണ നളിനാക്ഷനെ തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാട്ടത്തിൽ പരിക്കേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഒളവറയിലെ കുടുംബം. നാട്ടിലും വിദേശത്തും സന്നദ്ധ പ്രവർത്തനത്തിലും സജീവമായ നളിനാക്ഷൻ ഏപ്രിലിലാണ് കുവൈറ്റിലേക്ക് തിരിച്ചുപോയത്.

Story Highlights : Health condition of Nalinakshan who survived the fire accident in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here