KSRTC ബസിൽ ലൈംഗീകാതിക്രമം; ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസിൽ വച്ച് കൈകാര്യം ചെയ്‌തു

കോഴിക്കോട് KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം നടന്നത്. ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസിൽ വച്ചുതന്നെ കൈകാര്യം ചെയ്‌തു.
അതേസമയം കഴിഞ്ഞ ദിവസവും കോഴിക്കോട് കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈഗീകാതിക്രമം ഉണ്ടായി. കൊടുവള്ളി സ്വദേശിയായ ചാവടിക്കുന്നുമ്മല്‍ അന്‍വര്‍ അറസ്റ്റില്‍. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
കുന്നമംഗലത്ത് നിന്നും താമരശേരിയിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി ബസില്‍ അമ്മയ്ക്കൊപ്പം കയറിയ ഇരുപ്പത്തിരണ്ടുകാരിക്ക് നേരെയായിരുന്നു അതിക്രമം. തിരക്കായതിനാല്‍ ബസില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പടനിലം മുതല്‍ ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി.
സൗത്ത് കൊടുവള്ളിയെത്തിയപ്പോള്‍ യുവതി ബഹളം വയ്ക്കുകയായിരുന്നു.അന്‍വര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story Highlights : Sexual Assault in ksrtc kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here