Advertisement

മണിപ്പൂരിലേത് ഗോത്രവർഗ കലാപം, ലോകത്ത് പല ഇടങ്ങളിലും ഗോത്രവർഗ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്: ജോർജ് കുര്യൻ

June 17, 2024
Google News 1 minute Read

മണിപ്പൂരിലേത് ഗോത്രവർഗ കലാപമെന്ന് ലഘൂകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ലോകത്ത് പല ഇടങ്ങളിലും ഗോത്രവർഗ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. മണിപ്പൂരിലേത് ഗോത്ര വർഗ പ്രശ്‌നമെന്നാണ് കത്തോലിക്ക സഭയുടെ പോലും നിലപാട്. കേരളത്തിന്റെ വികസനത്തിനായി എല്ലാവരുമായി ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് ജോർജ് കുര്യൻ.

ഓരോ വിഷയവും ശരിയായി പഠിച്ചശേഷംമാത്രമേ പ്രഖ്യാപനങ്ങളുണ്ടാവുകയുള്ളൂ.കേരളത്തിന്റെ പൊതുവായ വികസനത്തിനും പ്രത്യേകിച്ച് കോട്ടയം ജില്ലയുടെ പശ്ചിമഘട്ടംപോലെ വൈക്കം കുട്ടനാട് പ്രദേശങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കും സമഗ്രമായ ഇടപെടലുകളുണ്ടാകും.

ജനങ്ങളുമായും ബന്ധപ്പെട്ടവരുമൊക്കെയായി സംസാരിച്ച ശേഷമാകും വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുക എന്ന് അദ്ദേഹം പറഞ്ഞു.മുതലപ്പൊഴി വിഷയത്തിൽ ഫയൽ എത്തിച്ച് പ്രശ്നം വിശദമായി പരിശോധിക്കും. പിന്നീട് അവിടെ സന്ദർശിക്കും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ തയാറാക്കുന്ന വിശദമായ പദ്ധതിരേഖയും പഠന വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights : George Kurian About Manipur Conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here