Advertisement

ദമ്മാം ഒരുങ്ങി; സൗദി കെ.എം.സി.സി നാഷണല്‍ സോക്കര്‍ പ്രീ കോര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും

June 19, 2024
Google News 3 minutes Read
Saudi KMCC National Soccer pre-court matches will begin on Friday

സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സ്പോര്‍ട്സ് വിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫുട്ബോള്‍ മേളയുടെ മധ്യ – കിഴക്കന്‍ മേഖലാ തല മത്സരങ്ങള്‍ക് ജൂണ്‍ 21 വെള്ളിയാഴ്ച തുടക്കമാകും . ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു എന്നീ നാലു പ്രവിശ്യകളിലായി സൗദിയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഫുട്ബോള്‍ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാല്‍പ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നത് . ജിദ്ദ (വെസ്റ്റേണ്‍) പ്രവിശ്യയില്‍ നിന്നും മൂന്ന് മൂന്നു ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളില്‍ നിന്നും രണ്ട് വീതം ടീമുകളും യാമ്പുവില്‍ നിന്നും ഒരു ടീമുമാണ് മത്സരത്തിനായി ബൂട്ട് കെട്ടിയത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവര്‍ കളത്തിലിറ്റങ്ങീട്ടുണ്ട്. ഉല്‍ഘാടന മത്സരം ജിദ്ദയില്‍ പൂര്‍ത്തിയായി. ജിദ്ദ യാമ്പു പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങളുടെ സെമി ഫൈനല്‍ ജിദ്ദയില്‍ നടക്കുകയും ചാംസ് സബീന്‍ എഫ്.സി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. (Saudi KMCC National Soccer pre-court matches will begin on Friday)

റിയാദ്, ദമ്മാം പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന ഗ്രൂപ്പ് രണ്ടു പ്രാഥമിക മത്സരങ്ങള്‍ റിയാദില്‍ പൂര്‍ത്തിയായി. പ്രീ കോര്‍ട്ടര്‍ മത്സരങ്ങളോടെ ദമാമിലെ മത്സരങ്ങള്‍ക് തുടക്കമാവുകയാണ്. ജൂണ്‍ 21 നു ദമ്മാം അല്‍ തര്‍ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രവിശ്യാ തല ഉത്ഘാടന മത്സരം കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍ .വിവിധ ഫുട്‌ബോള്‍ ടീമുകളും, കലാരൂപങ്ങങ്ങളും, വിവിധ സാംസകാരിക കൂട്ടായ്മകളും അണിനിരക്കുന്ന സാസ്‌കാരിക ഘോഷ യാത്രയും ഉല്‍ഘടന മത്സരത്തോടനുബന്ധിച്ച്
ഒരുക്കിയിട്ടുണ്ട്. ജൂലൈ 5 നു ഗ്രൂപ്പ് 2 സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. പ്രമുഖ പ്രവാസി വ്യവസായ പ്രമുഖന്‍ ഡോക്ടര്‍ സിദീഖ് അഹ്‌മദ് മുഖ്യ അതിഥിയായി പങ്കെടുക്കും. നാഷണല്‍ തല ഫൈനല്‍ മത്സരം റിയാദില്‍ വെച്ചായിരിക്കും നടക്കുക.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഫുട്ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വര്‍ണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികള്‍ക്കായി സമ്മാനിക്കും.ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവിശ്യയിലെ ഫുട്‌ബോള്‍ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ വിപുലമായ സംഘടക സമിതിക്കു രൂപം നല്‍കി. ദമ്മാം ഫുട്ബാള്‍ അസോസിയേഷ (difa) യുടെ പൂര്‍ണ സഹകരണത്തോടെ ആണ് ദമാമിലെ മത്സരങ്ങള്‍ക് അന്തിമ രൂപം നല്‍കിയിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ കറി പോര്‍ട്ട് റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സി റിയാദ്, ഫൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തില്‍, ഫസഫിക് ലെജിസ്റ്റിക് ബദര്‍ എഫ്.സി ദമ്മാം , ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടും. വാര്‍ത്താ സമ്മേളത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സൗദി തല കണ്‍വീനര്‍ മുജീബ് ഉപ്പട, വര്‍ക്കിംഗ് ചെയര്‍മാന്‍ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, കെ. എം. സി സി കിഴക്കന്‍ പ്രാവിശ്യ ജനറല്‍ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, മാലിക് മക്ബൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights : Saudi KMCC National Soccer pre-court matches will begin on Friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here