Advertisement

പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

June 30, 2024
Google News 2 minutes Read

പീഡനക്കേസ് പ്രതിയായ സിപിഐഎം നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെച്ചൊല്ലി തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തർക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്.

ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു. തർക്കത്തിനൊടുവിൽ സജിമോനെ യോഗത്തിൽനിന്ന് ഇറക്കിവിട്ടു.
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ കണ്ട്രോൾ കമ്മീഷനാണ് തിരിച്ചെടുത്തത്.

യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസും സജിമോന്റെ പേരിലുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. മുമ്പ് അന്വേഷണ വിധേയമായി സസ്‌പെൻഷൻ നേരിട്ടിരുന്നതിനാൽ ഒരു തെറ്റിൽ രണ്ടു നടപടി വേണ്ടെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.

Story Highlights : Clash in Thiruvalla CPI(M)Town North Local Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here