സിപിഐ ലോക്കല്‍ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു

സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു.
നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമാണ്. സിപിഐ വിട്ട ജോർജ് തച്ചമ്പാറ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും. ലോക്കൽ കമ്മറ്റി അംഗങ്ങൾ അടക്കം 15 പേരാണ് ജോര്‍ജിനോടൊപ്പം ബിജെപിയിൽ ചേർന്നത്. കൂടുതൽ പേർ സിപിഐയിൽ നിന്ന് ബിജെപിയിൽ എത്തുമെന്ന് ജോർജ് തച്ചമ്പാറ പ്രതികരിച്ചു.
പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്.പാലക്കാട് ഉപതെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപി ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കും.
ഇരു മുന്നണികൾക്കും എതിരായ ശക്തമായ അടിയോഴുക്കാണ് ഉള്ളത്. വിജയിക്കാൻ കഴിയുന്ന നല്ലസ്ഥാനാർഥിയെ പാർട്ടി നിർത്തും. എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ബിജെപിക്കാണ് കിട്ടിയതെന്നും യുഡിഎഫിന് ഇതിന്റെ ആനുകൂല്യം കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : CPI local secretary George Thachampara joined BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here