മകന്റെ സെറിബ്രല്‍ മെനിഞ്ചൈറ്റിസ് ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വൃക്ക രോഗിയായ പിതാവ്; വീട് ജപ്തി ഭീഷണിയിലും; കനിവുതേടി കുടുംബം

സെറിബ്രല്‍ മെനിഞ്ചൈറ്റിസ് രോഗബാധിതനായ ഇരുപത്തിയൊന്നുകാരനും കുടുംബവും ചികിത്സാ സഹായം തേടുന്നു. വൃക്ക തകരാറിലായ കോഴിക്കോട് ഒളവണ്ണ സ്വദേശിയ ഷീജുവിന്റെ കുടുംബമാണ് ദുരിത ജീവിതം നയിക്കുന്നത്. ചികിത്സക്കായി ലോണെടുത്ത തുക തിരിച്ചടക്കാനാകാതെ വന്നതോടെ ജപ്തി ഭീഷിണിയിലാണ് ഷീജുവിന്റെ കുടുംബം. (Kozhikode boy seeks help for cerebral meningitis treatment)
കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ചേറോട്ടുകുന്ന് ഷീജുവും സ്നേഹലതയുമാണ് മകനായ ഇരുപത്തിയൊന്നുകാരൻ സ്നേഹാൻകപിലിനായി സഹായം തേടുന്നത്. കുട്ടി ജനിച്ച് ഏഴാം മാസത്തിലാണ് സെറിബ്രല്‍ മെനിഞ്ചൈറ്റിസ് രോഗം ഉണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്ന് ബുദ്ധിയുടെ 50 ശതമാനം വളർച്ചയും തകരാറിലായി. ശരീരത്തിന് ബലക്കുറവ് കൂടി ഉണ്ടായതോടെ മാതാപിതാക്കളുടെ സഹായം ഇല്ലാതെ മുന്നോട്ട് പോകാത്ത അവസ്ഥയിലാണ്.
ചികിത്സക്കായി കാലിക്കറ്റ് അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടിസ് നൽകി. വൃക്ക രോഗം മൂലം ഷീജുവിൻ്റെ ഒരു വ്യക്ക നീക്കം ചെയ്തു. ഇതോടെ ജോലിക്ക് പോകാനും ആകുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് സുമനസുകളുടെ സഹായങ്ങളിലാണ് പ്രതീക്ഷ.
അക്കൗണ്ട് വിവരങ്ങൾ:
Name: Sheeju
Bank: Indian Overseas Bank
A C Number: 375101000004821
Branch: Panthiramkavu
IFSC: IOBA0003751
G Pay Number: 8921060711
Story Highlights : Kozhikode boy seeks help for cerebral meningitis treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here