Advertisement

നീറ്റ് വിവാദം; ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രം; പരിക്ഷാ വീഴ്ചകളിൽ അതൃപ്തി വ്യക്തമാക്കി സുപ്രിം കോടതി

July 8, 2024
Google News 2 minutes Read

നീറ്റ് പരീക്ഷാ വിവാ​ദത്തിൽ അതൃപ്തി വ്യക്തമാക്കി സുപ്രിംകോടതി. ചോദ്യം പേപ്പർ ചോർന്നെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ സമ്മതിച്ചു.ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ ആദ്യ എഫ്.ഐ.ആർ ബീഹാർ പോലിസ് രജിസ്റ്റർ ചെയ്തെന്ന് കേന്ദ്രം സുപ്രികോടതിയെ അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു എന്ന് സമ്മതിയ്ക്കലല്ലെ കേന്ദ്രത്തിന്റെ നിലപാടെന്ന് സുപ്രിം കോടതി ചോദിച്ചു.

പരിക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടില്ല എന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള നിലപാടാണെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ പറഞ്ഞു. റാങ്ക് നേടിയ 100 കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ചെന്നും ഇവരെല്ലാം വ്യത്യസ്തകേന്ദ്രങ്ങളിലാണ് പൊതുവിൽ പരിക്ഷ എഴുതിയതെന്നും കേന്ദ്രം അറിയിച്ചു. കേസിൽ സി.ബി.ഐ എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. 6 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

ചോദ്യ പേപ്പറുകൾ ചോർന്ന രീതി പ്രധനപ്പെട്ടതും പരിശോധിയ്ക്കപ്പെടേണ്ടതുമാണെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തണമെന്നും എഫ്.ഐ.ആറുകളുടെ സ്വഭാവം അടക്കം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകി. കേന്ദ്രവും എൻ.ടി.എ യും തെറ്റു ചെയ്തവർക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇപ്പോഴും ക്രമക്കേട് കാട്ടിയ വിദ്യാർത്ഥികളെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണോയെന്നും ചോദ്യ പേപ്പർ ചോർന്നു എന്നത് വാസ്തവമല്ലെയെന്ന് കോടതി ചോ​ദിച്ചു.

Read Also: ‘പദവി ഒഴിയണം’; തൃശൂർ മേയർക്കെതിരെ CPI; മുന്നണിയുടെ അഭിപ്രായം അല്ലെന്ന് CPIM

ചോദ്യപേപ്പർ ചോർച്ച വിദഗ്ദ സമിതി നിലവിൽ വരുന്നതല്ലെ നല്ലതെന്ന് സുപ്രിംകോടതി. പിന്നിലുള്ള യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെൻകിൽ പുനഃപരിക്ഷയാണ് ഉചിതമെന്ന് സുപ്രിം കോടതി നിർദേശം നൽകി. ചോർന്നിട്ടില്ലെന്ന് സ്ഥാപിയ്ക്കാൻ നോക്കെണ്ടെന്നും മറുപടി നൽകാൻ ഒരു ദിവസം കൂടി സമയം തരാമെന്ന് കോടതി പറഞ്ഞു. 6 എഫ്.ഐ.ആറിന്റെയും തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ സി.ബി.ഐ യ്ക്ക് നിർദേശം കോടതി നൽകി.

പരിക്ഷയിൽ ആകെ ചോർച്ച പ്രതിഫലിച്ചോ എന്ന് അറിയണമെന്ന് കോടതി പറഞ്ഞു. തെറ്റ് ചെയ്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് മാത്രമായ് റീ-ടെസ്റ്റ് നടത്താൻ സാധിയ്ക്കുമോ എന്ന് അറിയിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.

Story Highlights : Supreme Court hears pleas in NEET Exam question paper leak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here