അമ്പലപ്പുഴ ബാറിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന് സംശയം; പൊലീസ് പരിശോധന

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പൊലീസ് പരിശോധന. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സംശയം തോന്നിയയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി.
ഇയാൾ ജയിൽ മോചിതനായോ എന്നും പൊലീസ് പരിശോധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടി ചോർ. തിരുവനന്തപുരത്തെ മോഷണക്കേസിൽ കേരളത്തിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Story Highlights : Bundy chor found in ambalapuzha bar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here