കാലിക്കറ്റ് സർവകലാശാല വി സിയായി ഡോ പി രവീന്ദ്രന് ചുമതല; ഇതോടെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും താൽക്കാലിക വി സിമാർ

ഡോ. പി രവീന്ദ്രന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ചുമതല. കാലിക്കറ്റ് സർവകലാശാലയിലെ കെമിസ്ട്രി വിഭാഗം പ്രഫസറാണ് ഡോ പി രവീന്ദ്രൻ. (Dr. P. Raveendran is in charge as VC of Calicut University)
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ ജയരാജിന്റെ ഔദ്യോഗിക കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഡോ. പി രവീന്ദ്രന് പുതിയ ചുമതല നൽകിയിരിക്കുന്നത്. വി സിയുടെ താൽക്കാലിക ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. പുതിയ നിയമനം നടക്കുന്നത് വരെയാണ് അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിൽ കൂടി താൽക്കാലിക വി സി വന്നതോടെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടേയും നിയന്ത്രണം താൽക്കാലിക വിസിമാരുടെ കൈയിലാകുകയാണ്.
Story Highlights : Dr. P. Raveendran is in charge as VC of Calicut University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here