കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷം; എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് സസ്‌പെൻ്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്.
ജൂലൈ ഒന്നിന് കോളജ് പ്രിൻസിപ്പലിനെ മർദിച്ച സംഭവത്തിലായിരുന്നു എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ സസ്പെന്റ ചെയ്തത്. പ്രിൻസിപ്പൽ എസ്എഫ്ഐ നേതാവിനെ മർദിച്ചെന്നും പരാതി ഉയർന്നിരുന്നു. മർദനത്തിൽ പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ ചികിത്സ തേടിയിരുന്നു.
സംഭവത്തില്‍ എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.
Read Also: കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി
Story Highlights : Koyilandy Gurudeva college clash Suspension of SFI workers withdrawn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here