Advertisement

കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി

March 3, 2024
Google News 2 minutes Read
Cop, Maoist Killed In Encounter In Chhattsigarh's Kanker

കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥി സി.ആർ അമലിനാണ് പരിക്കേറ്റത്. റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണ കാരണമെന്ന് അമൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഒന്നാം വർഷ വിദ്യാർത്ഥിയുമായ അനുനാഥ് എ.ആർ ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് അമൽ പറയുന്നു. കോളജിന് സമീപത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദ്ദനം.

അമലിൻ്റെ മൂക്കിൻ്റെ പാലത്തിൽ ചതവും വലത് കണ്ണിന് സമീപം പരിക്കുമുണ്ട്. ഗുരതരമായി പരിക്കേറ്റ തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് ഇവർ ഡോക്ടര്‍മാരോട് പറഞ്ഞതെന്നും അമൽ. വീട്ടിൽ തിരിച്ചെത്തിയശേഷം കഴിഞ്ഞ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുശേഷമാണ് മർദ്ദനത്തെ കുറിച്ച് വീട്ടിൽ പറഞ്ഞതെന്നും അമൽ.

Story Highlights: Complaint that SFI activists beat up a student in Koyilandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here