Advertisement

സംവിധായകൻ സിദ്ദിഖിനെ ഖത്തർ മലയാളികൾ അനുസ്മരിക്കുന്നു; ലാൽ ജോസ് പങ്കെടുക്കും

August 7, 2024
Google News 2 minutes Read

അന്തരിച്ച പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദ്ദിഖിന്റെ സ്മരണയിൽ ഇവൻടോസ് മീഡിയ ദോഹയിൽ അനുസ്മരണസംഗമം സംഘടിപ്പിക്കുന്നു. ‘ഓർമകളിൽ സിദ്ദിക്ക’ എന്ന പേരിൽ വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ സംവിധായകൻ ലാൽ ജോസ് അനുസ്മരണ ഭാഷണം നടത്തും. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ പി മണികണ്ഠൻ, ഷാനവാസ് ബാവ, നിഹാദ് അലി എന്നിവരും ദോഹയിലെ കലാ-സാസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന ഒട്ടേറെ ശ്രദ്ധേയമായ സിനിമകൾ ആസ്വാദർക്ക് സമ്മാനിച്ച സിദ്ദിഖ് കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിനായിരുന്നു കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ഓർമകൾ പുതുക്കാനും സ്നേഹാദരവുകൾ അർപ്പിക്കാനും സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Story Highlights : Qatar Malayalis organizing memorial event for Director Siddique

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here