എന്റെ കുടുംബം വയനാടിനൊപ്പം; 24 കണക്ട് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ ട്വന്റിഫോര്‍. ട്വന്റിഫോര്‍ കണക്ട് മൊബൈല്‍ ആപ് പുറത്തിറങ്ങി. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ഐഒസ് ആപ്പ് സ്റ്റോറിലും ഇപ്പോള്‍ ആപ്പ് ലഭ്യമാണ്. ഇന്‍സൈറ്റ് മീഡിയ സിറ്റി പുറത്തിറക്കുന്ന 24 ലോഗോയ്‌ക്കൊപ്പമുള്ള 24 Connect എന്ന പേരിലുള്ള ആപ്പാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ( 24 connect mobile app to help people of Wayanad)
മൂന്ന് രീതികളില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. https://24connect.app.link/app ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ പ്ലേ സ്റ്റോറില്‍ 24 Connect എന്ന് സെര്‍ച് ചെയ്‌തോ താഴെക്കാണുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ആപ് ഡൗണ്‍ലോഡ് ചെയ്യാം.
പ്രകൃതി ദുരന്തങ്ങളില്‍ തീരാനോവ് അനുഭവിക്കുന്നവര്‍ക്കായി ട്വന്റിഫോര്‍ കണക്ടിനും ട്വന്റി ഫോര്‍ – ഫ്‌ലവേഴ്‌സ് കുടുംബാംഗങ്ങള്‍ ,ചാനല്‍ ആര്‍ട്ടിസ്റ്റുകള്‍ ,അവതാരകര്‍ , ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ എന്നിവര്‍ കൈകോര്‍ക്കുന്ന മഹാ സംരംഭത്തിലേക്കായി എന്റെ കുടുംബം വയനാടിനൊപ്പം എന്ന ക്യാംപെയിനിലൂടെ പങ്കുചേരാം. ദുരിതബാധിതരെ സഹായിക്കാന്‍ 24 കണക്റ്റും ഫ്ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്നാണ് ആപ് തയാറാക്കിയിരിക്കുന്നത്.
Read Also: 24 വിജയക്കുതിപ്പ് തുടരുന്നു; ആറ് വര്‍ഷത്തിനുള്ളില്‍ യൂട്യൂബില്‍ 60 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്
നിങ്ങളുടെ സംഭാവനകള്‍ അയക്കാന്‍ പ്ലേസ്റ്റോറില്‍ നിന്ന് 24 കണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എന്റെ കുടുംബം വയനാടിനൊപ്പം ക്യാംപെയിനിലേക്ക് പണമയക്കാം. നിങ്ങളുടെ സംഭാവനകള്‍ അതെത്ര ചെറുതായാലും വയനാടിന്റെ പുനസൃഷ്ടിക്ക് ആവശ്യമുണ്ട്.
ആപ്പ് എങ്ങനെ ഉപയോഗിക്കാം?
ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം മൊബൈല്‍ നമ്പരോ ഇ-മെയില്‍ ഐഡിയോ നല്‍കി ലോഗിന്‍ ചെയ്യാം.കെവൈസി നടപടികളുടെ ഭാഗമായി ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ആധാര്‍ കാര്‍ഡോ ഡ്രൈവിംഗ് ലൈസന്‍സോ പാന്‍ കാര്‍ഡോ ഇതിനായി ഉപയോഗിക്കാം. തിരിച്ചറിയല്‍ രേഖയുടെ ചിത്രവും തിരിച്ചറിയല്‍ രേഖയിലെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കി കെവൈസി നടപടികള്‍ പൂര്‍ത്തീകരിച്ച് ഒടിപി നല്‍കി ദുരന്തബാധിതകര്‍ക്ക് സഹായം സുരക്ഷിതമായി നല്‍കാം.
എന്റെ കുടുംബം വയനാടിനൊപ്പം എന്ന ക്യാംപെയ്ന്‍ സെലക്ട് ചെയ്ത് അതിവേഗം നിങ്ങള്‍ക്ക് പണം നല്‍കാം. പണമടച്ചതിന്റെ റെസീപ്റ്റ് കൃത്യമായി നിങ്ങളുടെ ഇ-മെയിലില്‍ ലഭ്യമാകും. ഈ റെസീപ്റ്റ് തുക 1961ലെ ആദായനികുതി എന്‍ബിജി പ്രകാരം നികുതി ഇളവിന് ബാധകവുമാണ്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം: https://24connect.app.link/app
Story Highlights : 24 connect mobile app to help people of Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here