‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം, സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്’: സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനപ്രതിനിധി ആയതിനാൽ പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂ. റിപ്പോർട്ടിലെ ശിപാർശകൾ സിനിമ മേഖലയിലെ നവീകരണത്തിന് സഹായകമാവണം. സിനിമയിലെ പുതുതലമുറകൾക്കും ഇത്തരം ശിപാർശകൾ നല്ലതെന്ന് സുരേഷ് ഗോപി പറഞ്ഞു.
സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ വരുന്ന പുതുതലമുറയ്ക്കും ഇത്തരം കമ്മറ്റിയുടെ ശുപാർശകൾ നല്ലതാണ്. ഇനി വരുന്ന തലമുറയ്ക്ക് നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം.
നടൻ എന്ന നിലയിൽ നേരത്തെ എപ്പോൾ വേണമെങ്കിലും പ്രതികരിക്കാമായിരുന്നു. ഇപ്പോൾ ജനപ്രധിനിധി ആയതിനാൽ പഠിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കാനാകൂവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപി പറഞ്ഞു.
Story Highlights : Suresh Gopi on Hema Committie Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here