Advertisement

കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിന് ശാസിച്ചിരുന്നു, പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ

August 21, 2024
Google News 2 minutes Read

പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ. തസ്മിത്ത് വീട് വിട്ടിറങ്ങിയത് ഇന്നലെയാണ്. കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിൽ ശാസിച്ചു. ജോലിക്ക് പോയപ്പോൾ ഇളയ മകളെ കൂടെ കൂട്ടി. ഇളയ മകളെ അമ്മ കൂടെ കൊണ്ടുപോയി. ഉച്ചക്ക് ഒരുമണിക്ക് തിരിച്ച് അമ്മ വീട്ടിലെത്തി.

അപ്പോൾ മകൾ വീട്ടിൽ ഇല്ലായിരുന്നു. മകൾ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയെന്ന് മൂത്ത കുട്ടി പറഞ്ഞു. വീട് മുഴുവൻ തിരഞ്ഞിട്ടും മകളെ കണ്ടില്ല. സമീപത്തെ കടയിലും വഴിയിലും തെരഞ്ഞുവെന്നും മാതാവ് പറഞ്ഞു. തുടർന്ന് കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചു. പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

റൂട്ട് മാപ്പ് പറയുന്നത് കുട്ടി വീട് വിട്ടത്- 9.30ന്. കഴക്കൂട്ടം ഭാഗത്ത് -10.34ന്. ബസ് കയറി തമ്പാനൂരിൽ. ട്രെയിൻ കയറിയത് ഒരു മണിയോടെ. കന്യാകുമാരി ബെംഗളൂരു എക്സ്പ്രസിൽ യാത്ര. കയ്യിൽ 40 രൂപയും ബസ് ടിക്കറ്റും.

ട്രയിനിൽ കന്യാകുമാരിയിലേക്ക്. ട്രെയിൻ കന്യാകുമാരിയിൽ- 3.30PM. കന്യാകുമാരിയിൽ കണ്ടത്- പുലർച്ചെ 5.30ന്.

Story Highlights : 13 year old girl missing from trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here