ഖത്തര്‍ പാലക്കാട് പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്: ഐന്‍സ്റ്റാര്‍ ചാമ്പ്യന്‍മാര്‍
ഖത്തറിലെ പാലക്കാട് ജില്ലയില്‍ നിന്നുള്ളവര്‍ക്കായി ജില്ലാതല ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ടര്‍ഫില്‍ നടന്ന ആവേശകരമായ ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ മാറ്റുരച്ചു. (Qatar Palakkad Premier Cricket League updates)
ഫൈനല്‍ മത്സരത്തില്‍ 48 റണ്‍സിന് ആരോ ഖത്തറിനെ പരാജയപ്പെടുത്തി ഐന്‍സ്റ്റാര്‍ സിസി ചാമ്പ്യന്മാരായി. ഏഞ്ചല്‍ സ്‌പോര്‍ട്‌സും ബി+ ഗ്രൂപ്പും സ്‌പോണ്‍സര്‍ ചെയ്ത ടൂര്‍ണമെന്റില്‍ ഐന്‍സ്റ്റാര്‍, ആരോ ഖത്തര്‍, ഖത്തര്‍ ഹീറോസ്, ഒബിജി സിസി, ഏവിയേറ്റര്‍സ്, ഡോമിനോസ് ഖത്തര്‍ എന്നീ ടീമുകളാണ് പങ്കെടുത്തത്. സിംഗിള്‍ ഹാന്‍ഡഡ് നക്ക്ള്‍ പുഷ്അപ്പ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ ഫാറൂഖ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Read Also: ഖത്തര്‍ സ്റ്റാര്‍സ് കപ്പിന് ഈ മാസം 30ന് കിക്കോഫ്
പാലക്കാട് ജില്ലയിലെ ഖത്തറിലെ പ്രഗല്‍ഭരായ കളിക്കാരില്‍ പതിനായിരം റണ്‍സിന് മുകളില്‍ റണ്‍ സ്‌കോര്‍ ചെയ്തവരെയും 500-ലധികം വിക്കറ്റ് കരസ്ഥമാക്കിയവരേയും ആദരിച്ചു. ഫ്‌ലെമിംഗോസ് ഖത്തര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു. ആരോ ഖത്തര്‍ കളിക്കാരനായ ഷാനില്‍ പുളിക്കലിനെ മികച്ച കളിക്കാരനായും ഐന്‍സ്റ്റാര്‍ പ്ലെയര്‍ ഹുസൈനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു. പാലക്കാട് പ്രീമിയര്‍ ലീഗ് സംഘാടകരായ മുനീര്‍ സുലൈമാന്‍ , റഹീം. സി കെ, ഷെഫീഖ് അബുബക്കര്‍, ഷാഹുല്‍, ഷെഫീഖ് ചക്കര, ഫറൂഖ്, സാഹിബ് ഫലീല്‍, ആദര്‍ശ് എന്നിവരും സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികളായ പീറ്റര്‍, റെജി വയനാട് എന്നിവരും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
Story Highlights : Qatar Palakkad Premier Cricket League updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here