‘സിനിമ മേഖലയിലെ ഭാവി നയം രൂപീകരിക്കാനാണ് കോൺക്ലേവ്’; പാർവതിക്ക് മറുപടിയുമായി സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. കോടതി നിർദേശം സ്വാഗതം ചെയ്യുന്നു. കോടതി എന്ത് പറഞ്ഞാലും നടപ്പാക്കും. സർക്കാർ ഭരണപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. മന്ത്രി ബാലഗോപാൽ പറഞ്ഞത് കേട്ടിട്ടില്ല. ബാലഗോപാൽ പോസിറ്റീവ് ആണ് പ്രതികരിച്ചതെന്ന് മനസ്സിലാക്കുന്നത്.
സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ല. സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മന്ത്രി മറുപടി നൽകി. കോൺക്ലേവ് ചർച്ചചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ച് ഇരുത്തുന്നു എന്ന ആരോപണം തെറ്റിദ്ധാരണ മൂലം.
സിനിമ മേഖലയിലെ ഭാവി നയം രൂപീകരിക്കാനാണ് കോൺക്ലേവ്. വിവിധ സംഘടന പ്രതിനിധികളെ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു. വിഡി സതീശൻ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Story Highlights : Saji Cherian Reply over Parvathy Thiruvoth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here