മഹാരാഷ്ട്രയില്‍ 19 വയസുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ 19 വയസുകാരിയായ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. ജില്ലാ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകും വഴി ഓട്ടോ ഡ്രൈവര്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അന്വേഷണം ഊര്‍ജ്ജിതമല്ലെന്നാരോപിച്ച് ജില്ലാ ആശുപത്രിയിലെ ജീവനക്കാരും നാട്ടുകാരും റോഡുപരോധിച്ച് പ്രതിക്ഷേധം നടത്തി. (Nursing student raped by auto driver in Maharashtra)
രത്‌നഗിരി ജില്ലാ ആശുപത്രിയിലെ നേഴ്‌സിംഗ് വിദ്യാര്ത്ഥിനിയാണ് 19 വയസുകാരി. പുലര്‍ച്ചെ അബോധാവസ്ഥയില്‍ വഴിയരികില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ ശാരീരിക പിഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന ബോധം വന്നപ്പോള്‍ പൊലീസ് മൊഴി എടുത്തു. പഠനത്തിന് ശേഷം വിട്ടിലേക്ക് മടങ്ങാന്‍ ഓട്ടോ വിളിച്ചതാണെന്നും, ഡ്രൈവര്‍ നിര്‍ബന്ധിച്ച് വെള്ളം നല്കി മയക്കിയശേഷം പീഡിപ്പിച്ച് എന്നാണ് മൊഴി.
ഡ്രൈവറെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ആശുപത്രി പരിസരത്ത് സ്ഥിരമായി കാണുന്ന ആളല്ലെന്നും പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ ജില്ലാ ആശുപത്രിയിലെ ജീവനക്കാരും നാട്ടുകാരും പ്രതിക്ഷേധം തുടങ്ങി. ദേശീയ പാത ഉപരോധിച്ചുകോണ്ടായിരുന്നു പ്രതിക്ഷേധം.
പ്രതിക്ഷേധം ശക്തമയാതോടെ പ്രതിയെ വേഗത്തില്‍ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഓട്ടോറിഷയുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടി അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി നല്‍കുന്ന വിവരം.
Story Highlights : Nursing student raped by auto driver in Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here