ലൈംഗികാതിക്രമം: മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തു

നടനും എംഎല്‍എയുമായ എം മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ നടി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് നടി സമര്‍പ്പിച്ച പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. (sexual assault case against mukesh)
ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി.
Read Also: കൊച്ചിയിലെ നടിയുടെ പരാതി: 7 കേസുകളെടുക്കും; പരാതി 4 താരങ്ങളുള്‍പ്പെടെ 7 പേര്‍ക്കെതിരെ
കൊച്ചിയിലെ നടിയുടെ പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് തീരുമാനം. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാകും രജിസ്റ്റര്‍ ചെയ്യുക. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെയാണ് നടിയുടെ പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനെതിരെയും നടി പരാതി ഉന്നയിച്ചിട്ടുണ്ട്. ചന്ദ്രശേഖരനും ജയസൂര്യയ്ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights : sexual assault case against mukesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here