ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേർന്നു
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് ഞാൻ ബിജെപിയിൽ ചേരുന്നതെന്ന് ചംപയ് സോറൻ പറഞ്ഞു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മരന്ദി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു ചംപൈ സോറന്റെ ബിജെപി പ്രവേശനം.
റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചമ്പായ് സോറൻ പാർട്ടി അംഗത്വം എടുത്തത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുയി ചമ്പായ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു’ എന്നാണ് സോറൻ ബിജെപി പ്രവേശനത്തെക്കുറിച്ച് പറയുന്നത്.
ഫെബ്രുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹേമന്ത് സോറൻ രാജിവെച്ചതിനെ തുടർന്നാണ് ചമ്പായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ജൂണിൽ ഹേമന്തിന് ജാമ്യം ലഭിച്ചതിന് ശേഷമാണ് ചമ്പായി- ഹേമന്ത് ക്യാമ്പുകളിൽ പിരിമുറുക്കം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ചമ്പായ് സോറൻ പാർട്ടി വിടാൻ തീരുമാനിച്ചത്. ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ രാഷ്ട്രീയ നീക്കം.
Story Highlights : Jharkhand ex-CM Champai Soren joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here