‘ഇടതുമുന്നണിയെ ശക്തിപ്പെടുത്തും, ഇടഞ്ഞ് നിൽക്കുന്ന പാർട്ടികളെ ചേർത്ത് നിർത്തും’; ടി.പി.രാമകൃഷ്ണൻ 24 നോട്
ഇടഞ്ഞ് നിൽക്കുന്ന RJD, INL പാർട്ടികളെ ചേർത്ത് നിർത്തും, ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് ടി.പി.രാമകൃഷ്ണൻ 24 നോട്. രണ്ട് പാർട്ടികളും മുന്നണിക്ക് പ്രധാനം. EP യെ മാറ്റിയത് പ്രത്യേക സാഹചര്യത്തിൽ എന്ന് പറയാനാകില്ല. പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി. പാർട്ടിയും മുന്നണിയും രണ്ട് വഴിക്കല്ല.
സർക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ടി.പി.രാമകൃഷ്ണൻ 24 നോട് പറഞ്ഞു. ഇപി ജയരാജൻ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്.ചില പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹത്തിന് ഒഴിയേണ്ടിവന്നു. അത് എന്താണെന്ന കാര്യം പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കും. പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അതൊടൊപ്പം നില്‍ക്കും.
പാര്‍ട്ടി തീരുമാനം ഏതായാലും എന്‍റെ തീരുമാനം നോക്കാതെ തന്നെ അത് പാലിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. അതിനുസരിച്ച് പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും അത് ഏറ്റെടുക്കും.100ശതമാനം പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന രീതിയാണ് രാഷ്ട്രീയത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇപി ജയരാജൻ ജാവഡേക്കറെ അങ്ങോട്ട് പോയി കണ്ടിട്ടില്ല.
ജാവഡേക്കര്‍ ഇപി ജയരാജനെ കാണുകയാണ് ചെയ്തത്. രാഷ്ട്രീയ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നാണ് ഇപി ജയരാജൻ പാര്‍ട്ടിയെ അറിയിച്ചിട്ടുള്ളത്.ജാവേദക്കറുമായുള്ള കൂടിക്കാഴ്ചയും ഇപിയുടെ സ്ഥാനമൊഴിയലും കൂട്ടിവായിക്കേണ്ടതില്ല. എല്ലാവരും ജാഗ്രത പുലര്‍ത്തി തന്നെയാണ് നിലപാട് സ്വീകരിക്കേണ്ടത്. ഇപിയും അത്തരം ജാഗ്രത കാണിച്ചിട്ടുണ്ടെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
Story Highlights : T P Ramakrishnan on EPJayarajan Removal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here