Advertisement

ദോഹ-ബംഗളുരു വിമാനത്തില്‍ 14-കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ

September 6, 2024
2 minutes Read
14-year-old girl sexually assaulted on Doha-Bangalore flight

ദോഹയില്‍ നിന്നും ബംഗളുരുവിലേക്കുള്ള വിമാനത്തില്‍യാത്രയ്ക്കിടെ 14 വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ചു കേസില്‍ പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി മുരുഗേശ(51) നാണ് കോടതി ശിക്ഷ വിധിച്ചത്.പ്രത്യേക ജഡ്ജി സരസ്വതി കെഎന്‍ ചൊവ്വാഴ്ചയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. (14-year-old girl sexually assaulted on Doha-Bangalore flight)

2023 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.രാവിലെ, ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത സീറ്റിലിരുന്ന മുരുകേശന്‍ കുട്ടിയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (കെഐഎ) പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മദ്യപിച്ചിരുന്നു മുരുകേശന്‍ ഭക്ഷണം നല്‍കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു.

Read Also: ‘പി വി അൻവറിന്റെ ആരോപണങ്ങൾ സിപിഐഎം ചർച്ച ചെയ്‌തു, സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തു’; എം വി ഗോവിന്ദൻ

മുരുകേശന്റെ പെരുമാറ്റത്തെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍ത്തിരുന്നു, ഇയാള്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.ഇയാള്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുന്നു.വിമാനം ബംഗളുരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഇയാളെ പോലീസിന് കൈമാറിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ചന്ദ്രകല പറഞ്ഞു.പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.

Story Highlights : 14-year-old girl sexually assaulted on Doha-Bangalore flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top