Advertisement

കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായി; ഹേമ കമ്മിറ്റിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

September 10, 2024
Google News 2 minutes Read

ഹേമ കമ്മിറ്റിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സംസ്ഥാന സർക്കാരിന് ഇത്തരം കമ്മിറ്റി രൂപീകരിക്കാൻ അധികാരമില്ലെന്ന് ഹർജിയിൽ പറയുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടി പാടില്ലെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കരാണെന്നും സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ പി ആർ രമേശാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ രാംകുമാർ മുഖേനെയാണ് ഹർജി നൽകിയത്.

Read Also: ‘ADGPയുടെ തൊപ്പിയും ഉടൻ തെറിക്കും, അജിത് കുമാറിനെ നിലനിർത്തില്ല’: പി വി അൻവർ 24നോട്

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നാലര വർഷമായിട്ടും നടപടിയെടുക്കാതിരുന്ന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പോക്സോ അടക്കം ഗുരുതര കുറ്റകൃത്യങ്ങളെപ്പറ്റി പരാമർശം ഉണ്ടായിട്ടും എന്തുകൊണ്ട് നിശബ്ദരായി ഇരുന്നെന്ന് കോടതി ചോദിച്ചു. ഓഡിയോ -വിഡിയോ തെളിവുകൾ ഉൾപ്പെടെ റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ മേൽനോട്ടത്തിൽ ആയിരിക്കും ഇനി അന്വേഷണം.

അന്വേഷണ പുരോഗതി ഡിവിഷൻ ബെഞ്ച് നേരിട്ട് വിലയിരുത്തും. ഇരകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും മൊഴി നൽകിയവർക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ ഹൈക്കോടതി താരസംഘടന അമ്മയെ കക്ഷി ചേർത്തു. പ്രത്യേക ബെഞ്ചിന്റെ അടുത്ത സിറ്റിംഗ് ഒക്ടോബർ മൂന്നിനായിരിക്കും.

Story Highlights : Plea in High court against Hema committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here