Advertisement

അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ്; ‘വിശദീകരണം തൃപ്തികരം’; ഇഖ്ബാൽ മുണ്ടേരിക്കെതിരെ നടപടി വേണ്ടെന്ന് ലീഗ്

September 22, 2024
Google News 2 minutes Read

പി വി അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട നിലമ്പൂർ മണ്ഡലം ലീഗ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരിക്കെതിരെ നടപടി വേണ്ടെന്ന് മുസ്ലിം ലീഗ്. ഇഖ്ബാൽ മുണ്ടേരിയുടെ വിശദീകരണം തൃപ്തികരമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടപടി വേണ്ടെന്ന നിലപാട് എടുക്കുകയായിരുന്നു.

സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാടല്ല എടുത്തത്. ഇടതുപക്ഷ സർക്കാരിനെതിരായുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കൽ മാത്രമാണ് ചെയ്തതെന്നാണ് ഇക്ബാലിന്റെ വിശദീകരണം. മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ന്റെ അൻവർ അനുകൂല പോസ്റ്റ്‌ പാർട്ടി അവശ്യപെട്ട പ്രകാരം പോസ്റ്റ്‌ പിൻവലിക്കുക ആയിരുന്നു. സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇക്ബാൽ മുണ്ടേരിയോട് വിശദീകരണം തേടിയിരുന്നു.

പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നായിരുന്നു മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരിയുടെ ഫേസ്ബുക് പോസ്റ്റ്. നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും പി വി അൻവറിനോട് മുസ്ലീം ലീഗ് നേതാവ് ഇക്ബാൽ മുണ്ടേരി പറഞ്ഞു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ലീഗ് നേതാക്കളടക്കം പ്രതികരണവുമായി എത്തിയിരുന്നു. തുടർന്നാണ് ഇക്ബാൽ മുണ്ടേരി പോസ്റ്റ്‌ ഡിലീറ്റ് ചെയ്തത്.

Story Highlights : Muslim League not to take action against Iqbal Munderi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here