ഇങ്ങനെയാണോ കാര്യങ്ങൾ പറയേണ്ടത്? അറിയേണ്ടതെല്ലാം മുഖ്യമന്ത്രി അറിയും; പിവി അൻവറിനെതിരെ മന്ത്രി എ കെ ശശീന്ദ്രൻ
പിവി അൻവർ എംഎൽഎ വേദിയിൽ നടത്തിയ പ്രസംഗത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ.ഇങ്ങനെയാണോ കാര്യങ്ങൾ പറയേണ്ടതെന്ന് അൻവർ തന്നെ ആലോചിക്കട്ടെയെന്ന് മന്ത്രി വിമർശിച്ചു. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖം തോന്നുകയോ ചെയ്യുന്ന ആളല്ല താൻ. അതിനുമാത്രമുള്ള പക്വത ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് നേടിയിട്ടുണ്ട്. പറഞ്ഞത് ശരിയാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെ മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ;
പിവി അൻവർ പറഞ്ഞത് ശെരിയാണോയെന്ന് ആലോചിക്കണം.അദ്ദേഹത്തെക്കാൾ പ്രായം കൂടിയത് കൊണ്ടാണ് ഉപദേശിക്കുന്നത്. പറഞ്ഞ കാര്യങ്ങളല്ല പ്രധാനം, ഇങ്ങനെയാണോ പറയേണ്ടത് എന്നതാണ്. അറിയേണ്ടതെല്ലാം മുഖ്യമന്ത്രി അറിയും. അദ്ദേഹത്തെപ്പോലെയുള്ള എംഎൽഎയ്ക്ക് അതേ ഭാഷയിൽ മറുപടി പറയാൻ താൻ ഇതുവരെ പഠിച്ചിട്ടില്ല.
അതേസമയം, നിലമ്പൂരിലെ വനംവകുപ്പിന്‍റെ പരിപാടിയിലായിരുന്നു മന്ത്രി എ കെ ശശീന്ദ്രനെതിരെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയുമുള്ള എംഎൽഎയുടെ വിമർശനം. വനംവകുപ്പ് ജീവനക്കാരുടെ തോന്നിയവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ മോശമെന്നും പിവി അൻവർ ആരോപിച്ചു.
ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല.ആവാസ വ്യവസ്ഥയും, പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം. മന്ത്രി എ കെ ശശീന്ദ്രൻ ഇതെല്ലാം ഉൾക്കൊള്ളുന്ന മനുഷ്യനാണ്. മന്ത്രിയുടെ ഇടപെടൽ ഒന്നും പൂർണതയിൽ എത്തിയിട്ടില്ല. ഇനിയുള്ള ഒന്നര വർഷം മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവർത്തിക്കണമെന്നും പിവി അൻവർ വേദിയിൽ കുറ്റപ്പെടുത്തുകയുണ്ടായി.
Story Highlights : Minister AK Saseendran against PV Anwar statements
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here