വയനാട് ദുരന്തം; ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഫിലാഡൽഫിയയിലെ മലയാളികൾ
വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി ഫിലാഡൽഫിയയിലെ മലയാളികൾ. ഫിലാഡൽഫിയയിലെ ന്യൂ ഹോപ്പ് അഡൾട്ട് ഡേ കെയർ സെൻ്ററിലെ മുതിർന്ന പൗരന്മാരാണ് ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നത്. വയനാട്ടിൽ സഹായം എത്തിക്കാനായി സമാഹരിച്ച തുക യുഎസിലെ ട്വൻ്റിഫോർ ഓപ്പറേഷൻസ് ഹെഡ് മധു കൊട്ടാരക്കരക്ക് കൈമാറി.
കെയർ സെൻ്റർ അംഗങ്ങൾ ആകെ 2 ലക്ഷം രൂപയാണ് സമാഹരിച്ചത്. സംഭാവന കൈമാറുന്ന ചടങ്ങിൽ പങ്കെടുത്ത കെയർ സെൻ്റർ അംഗങ്ങൾ ട്വൻ്റിഫോർ ചാനലിൻ്റെയും ട്വൻ്റിഫോർ കണക്റ്റിൻ്റെയും നിലവിലുള്ള പ്രവർത്തനങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചു. ട്വൻ്റിഫോർ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പ്രൗഢമായ പരിപാടിയിൽ മധു കൊട്ടാരക്കര ചാനലിൻ്റെ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർക്ക് ഫണ്ട് കൈമാറി.
വയനാട്ടിലെ അർഹരായവരുടെ കൈകളിൽ തുക എത്തിക്കുമെന്ന് സംഭാവന നൽകിയവർക്ക് ശ്രീകണ്ഠൻ നായർ ഉറപ്പുനൽകി. വയനാടിന് വേണ്ടി എല്ലാവരും ഒരുമിക്കേണ്ട നിർണായക സമയമാണിതെന്ന് എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസ് പറഞ്ഞു.
Story Highlights : Philadelphia senior citizens lend helping hand to Kerala’s Wayanad landslide victims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here