ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ട് 24 മണിക്കൂര്‍; സിദ്ദിഖ് എവിടെ? കണ്ടെത്താന്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍

നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തുന്നുണ്ട്.
മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണം ശക്തമാണ്. കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ പൊലീസ് രാത്രി പരിശോധന നടത്തിയിരുന്നു. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ചും സിദ്ദിഖിനായുള്ള തെരച്ചില്‍ നടന്നു.
Read Also: സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ തടസ ഹർജി നൽകും
അതേസമയം രാവിലെ അല്‍പ്പ സമയം സിദ്ദിഖിന്റെ ഫോണ്‍ ഓണായിരുന്നു. എന്നാല്‍ പിന്നീട് സ്വിച്ച് ഓഫ് ചെയ്തു. സിദ്ദിഖ് അഭിഭാഷകരുമായി ഫോണില്‍ സംസാരിച്ചതായി വിവരമുണ്ട്. ഇതിനിടെ സിദ്ദിഖിന്റെ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി നമ്പരിട്ടാല്‍ വിധി വരും വരെ കാത്തിരിക്കാനാണ് പോലീസ് തീരുമാനം. എന്നാല്‍ ഹര്‍ജി നമ്പരാകും മുന്‍പ് സിദ്ദിഖിനെ കണ്ടെത്താനായാല്‍ അറസ്റ്റ് രേഖപ്പെടുത്തും.
Story Highlights : Extensive police search to find out siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here