‘മകനെ കൊണ്ട് വരും എന്ന് ആ അമ്മയ്ക്ക് കൊടുത്ത വാക്കുണ്ട്, ഇന്നത് പാലിച്ചു’ : ഈശ്വര്‍ മാല്‍പേ
ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചുവെന്നും ആ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ഈശ്വര്‍ മാല്‍പേ. അര്‍ജുനെ അനുജനായി കണ്ട് മനാഫ് നടത്തിയ പ്രയത്‌നങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. മകനെ കൊണ്ട് വരും എന്ന് ആ അമ്മയ്ക്ക് കൊടുത്ത വാക്കുണ്ട്. ഇന്നത് പാലിച്ചു. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് – മാല്‍പേ പറഞ്ഞു.
കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലേക്ക് ഒന്നും പ്രതിബന്ധങ്ങള്‍ ഒന്നും നോക്കാതെയാണ് മാല്‍പെ എടുത്ത് ചാടിയതെന്ന് ലോറിയുടമ മനാഫ് പറഞ്ഞു. ഗംഗാവലി പുഴയുടെ മുക്കും മൂലയും അദ്ദേഹത്തിന് ഇപ്പോഴറിയാം എന്നും മനാഫ് പറഞ്ഞു.
അര്ജുന് ആദരഞ്ജലി അര്‍പ്പിക്കാന്‍ ഈശ്വര്‍ മാല്‍പേയും കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിയിരുന്നു. അര്‍ജുനേയും കൊണ്ട് വീട്ടിലേക്ക് വരുമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നെന്നും അതിനായി വീട്ടിലേക്ക് പോകുന്നുവെന്നും ഇന്നലെ മാല്‍പേ പറഞ്ഞിരുന്നു.
Story Highlights : eshwar malpe at arjuns house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here