‘വെള്ളത്തില്‍ കളിയില്‍’ അര്‍ജന്റീന-വെനിസ്വേല മത്സരം സമനിലയില്‍; ഒട്ടമെന്‍ഡിയും റോണ്ടനും സ്‌കോര്‍മാര്‍
മഴ കാരണം വെള്ളം നിറഞ്ഞു കിടന്ന മൈതാനത്ത് അരങ്ങേറിയ ലോകകപ്പ് യോഗ്യത മത്സരത്തില്‍ വെനിസ്വേലക്കെതിരെ വിജയിക്കാനാവാതെ അര്‍ജന്റീന. ആദ്യപകുതിയില്‍ ആദ്യ പതിനഞ്ച് മിനുകള്‍ക്കുള്ളില്‍ തന്നെ അര്‍ജന്റീനക്ക് ഗോള്‍ കണ്ടെത്താനായെങ്കിലും രണ്ടാംപകുതിയില്‍ വെനിസ്വേല സമനില പിടിച്ചു. അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ കീപ്പര്‍ മാര്‍ട്ടിനസ് പുറത്തിരുന്ന മത്സരത്തില്‍ രണ്ടാം കീപ്പര്‍ ഗെറോണിമോ റുല്ലിയാണ് അര്‍ജന്റീനയുടെ വല കാത്തത്. മാര്‍ട്ടിനസിന്റെ അഭാവത്തില്‍ ഗോളെന്നുറച്ച അവസരങ്ങള്‍ എണ്ണം പറഞ്ഞ സേവുകളിലൂടെ റുല്ലി നിഷ്പ്രഭമാക്കി. ആദ്യ പകുതിയുടെ പതിമൂന്നാംമിനിറ്റിലായിരുന്നു ഗോള്‍. അര്‍ജന്റീനയുടെ മധ്യനിരതാരം ലോ സെല്‍സോയെ വെനിസ്വേലയുടെ ഹെരേര ഫൗള്‍ ചെയ്തിന് അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന്റെ തുടക്കം. മെസ്സി ബോക്‌സിലേക്ക് എത്തിച്ച പന്തില്‍ വെനിസ്വേലന്‍ കീപ്പര്‍ റഫേല്‍ റോമോ പഞ്ച് ചെയ്‌തെങ്കിലും ബോള്‍ ലഭിച്ചത് ഒട്ടാമെന്‍ഡിക്ക്. അധികം മിനക്കെടില്ലാതെ പന്ത് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമെ താരത്തിനുണ്ടായിരുന്നുള്ളു. സ്‌കോര്‍ 1-0.
തുടര്‍ന്ന് ഗോള്‍ ലക്ഷ്യം ചില നീക്കങ്ങള്‍ വെനിസ്വേല മെനഞ്ഞെടുത്തെങ്കിലും ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം പൂര്‍ത്തിയാക്കാനായില്ല. 40-ാം മിനിറ്റില്‍ ഡി പോളിന്റെ ഹാന്‍ഡ് ബോളില്‍ വെനിസ്വേലക്ക് അനുകുലമായി ഫ്രീകിക്ക് നല്‍കി. ഗോള്‍ എന്നുറച്ച പന്ത് പക്ഷേ ഗോള്‍ലൈനില്‍ നിന്ന് സമനില ഗോള്‍ തട്ടിയകറ്റി. പറയത്തക്ക നീക്കങ്ങളില്ലാത്ത ആദ്യ പകുതി അവസാനിച്ചു.
Read Also: ഒരൊറ്റ ഗോള്‍! ഗ്യാലറി നിശ്ചലം!!; ഫുട്‌ബോള്‍ ചരിത്രം സ്വര്‍ണലിപികളിലെഴുതിയ പേരാണ് ഇനിയേസ്റ്റ
രണ്ടാം പകുതി ആരംഭിച്ചത് വെനിസ്വേലയുടെ ആവേശം നിറക്കുന്ന നീക്കങ്ങളിലൂടെയായിരുന്നു. അര്‍ജന്റിനീയര്‍ കീപ്പര്‍ ഗെറോണിമോ റുല്ലി പണിപ്പെട്ടാണ് ഗോള്‍ നിഷേധിച്ചത്. 48-ാം മിനിറ്റില്‍ വെനിസ്വേലന്‍ അറ്റാക്കര്‍ സലോമോണ്‍ റോണ്ടന്റെ ഷോട്ട് റുല്ലി തടഞ്ഞിട്ടു. തൊട്ടുപിന്നാലെ വെനസ്വേലയുടെ കോര്‍ണര്‍. ഇത്തവണ പ്രതിരോധനിര താരം നഹുവല്‍ ഫെരാരെസിയുടെ ഗോള്‍ നീക്കമാണ് മികച്ച റിഫളക്‌സിലൂടെ രക്ഷപ്പെടുത്തിയത്. 52-ാം മിനിറ്റില്‍ മെസിയുടെ നേതൃത്വത്തില്‍ വെനിസ്വേലന്‍ ഗോള്‍ മുഖത്തേക്ക് പന്തുമായി എത്തിയെങ്കിലും ഗോളകന്നു. അല്‍വാരസിന് വേണ്ടി മെസ്സി ത്രൂ ബോള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും യോര്‍ദാന്‍ ഒസോറിയോ ഇടപ്പെട്ട് തടഞ്ഞു. 65-ാം മിനിറ്റില്‍ വെനിസ്വേലയുടെ സമനില ഗോള്‍ എത്തി. യെഫേഴ്‌സന്‍ സേറ്റല്‍ഡോയുടെ പാസില്‍ റോണ്ടന്റെ വകയായിരുന്നു മറുപടി. സ്‌കോര്‍ 1-1. തുടര്‍ന്ന് ഇരുടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവസാന നിമിഷം വരെ വിജയഗോള്‍ മാത്രം അകന്നു. മഴ കാരണം അര മണിക്കൂര്‍ വൈകി മത്സരം ആരംഭിച്ചിട്ടും വെള്ളം കെട്ടിക്കിടക്കുന്ന ഗ്രൗണ്ട് കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി.
Story Highlights : Argentina vs Venezuela match in World Cup Qualifying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here