Advertisement

കോഴിക്കോട് KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു; മന്ത്രി കെ ബി ഗണേഷ് കുമാർ

October 11, 2024
Google News 2 minutes Read
GANESHKUMAR

പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമല്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയിൽ വ്യക്തമാക്കി. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുകയാണ് ഉണ്ടായത്, ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല തീപിടുത്തം; ‘കേസിന്റെ ദിശ തിരിച്ചുവിടാൻ ശ്രമം’; പോലീസിനെതിരെ പാറമേക്കാവ് ദേവസ്വം

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലാണ്, നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട്. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും. ഡിപ്പോകൾ ലാഭകരമാണെന്നും മന്ത്രി പറഞ്ഞു.

Story Highlights : Minister kb ganeshkumar talk about The Kozhikode KSRTC bus accident in niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here