സഞ്ജയ് ദത്തിന്റെ ഡയലോഗിന് വിസിലടിച്ച് ദളപതി വിജയ്; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ വിജയ് ചിത്രം ലിയോയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. തിയറ്ററിൽ ആരാധകർ ആഘോഷമാക്കിയ സ്റ്റണ്ട് സീക്വൻസുകളുടെയും CGI ഉപയോഗിച്ചു സൃഷ്ട്ടിച്ച കഴുതപ്പുലിയുമായുള്ള ആക്ഷൻ സീനിന്റെയും BEHIND THE SCENES ഫുട്ടേജുകൾ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴിൽ ഡയലോഗ് പറയുന്ന സഞ്ജയ് ദത്തിനെ വിസിലടിച്ച് പ്രോത്സാഹിപ്പിച്ചും, മാത്യു തോമസിന്റെ കൂടെ ബാഡ്മിന്റൺ കളിച്ചും ക്രൂവിന്റെ കൂടെ ക്രിക്കറ്റ് കളിച്ചും നടക്കുന്ന വിജയുടെ ദൃശ്യങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. സോണി മ്യൂസിക് സൗത്ത് ചാനലിലൂടെ ‘ദി ലിയോ ക്രോണിക്കൽസ്’ എന്ന പേരിൽ റിലീസ് ചെയ്ത 8 മിനുട്ടിനടുത്ത് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 3 മില്യൺ ആളുകൾ കണ്ടിട്ടുണ്ട്. മാത്രവുമല്ല യുട്യൂബ് ട്രെൻഡിങ്ങിൽ വീഡിയോ മൂന്നാം സ്ഥാനത്താണ്.
Read Also: ഹോളിവുഡ് വെബ് സീരിസിൽ അരങ്ങേറ്റം കുറിച്ച് തബു
2023 ഒക്ടോബർ 19 നാണ് വിജയ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. ആക്ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേർത്ത ചിത്രം അന്ന് വരെ കണ്ട വിജയ് സിനിമകളെ പൊളിച്ചെഴുതുന്ന കളക്ഷനാണ് ബോക്‌സ് ഓഫീസിൽ നേടിയത്. വിജയ് തൃഷ കോംബോയ്ക്ക് പുറമെ മലയാളിതാരം മാത്യു തോമസും സംവിധായകന്മാരായ ഗൗതം മേനോനും മിഷ്‌കിനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 600 കോടിക്കടുത്തായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ.
Story Highlights : Leo movie making video is out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here