ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 5 ആയി

ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 17 പേരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ ഇന്നലെ വൈകുന്നേരം മുതൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം തകർന്ന കെട്ടിടത്തിൽ നിന്ന് 10 ലധികം പേരെ രക്ഷപ്പെടുത്തി, അവരിൽ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അപകടസ്ഥലം സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബെംഗളൂരുവിലെ എല്ലാ അനധികൃത നിർമാണങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. കൃത്യമായ അനുമതിയില്ലാതെയാണ് ഈ കെട്ടിടം നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ. ബിൽഡർ, കരാറുകാരൻ, ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും നഗരത്തിലുടനീളമുള്ള ഇത്തരം നിർമാണങ്ങൾ കണ്ടെത്തി ഉടൻ നിർത്താൻ ഉദ്യോഗസ്ഥരോട് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.
Read Also: തമിഴ് മാതാപിതാക്കൾ മക്കൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണം: ഉദയനിധി സ്റ്റാലിൻ
ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിൽ നിർമാണത്തിലിരിക്കുന്ന ഏഴുനില കെട്ടിടം തകർന്നുവീണത്. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
Story Highlights : Bengaluru building collapse: Death toll increases to 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here