‘LDF-UDF ഡീൽ പൊളിയും; കെ.മുരളീധരനും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിൽ’; കെ സുരേന്ദ്രൻ

കോൺഗ്രസിന് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി വി അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി. ചേലക്കര എൽ.ഡി.എഫിനും പാലക്കാട് യു.ഡി.എഫിനുമൊപ്പമെന്ന ഡീൽ പൊളിയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ട്വന്റിഫോറിനോട് പറഞ്ഞു.
അധ്യക്ഷ പദവിയുടെ അധികാരം പോലും പ്രയോഗിക്കാൻ കഴിയാത്ത ഗതികേടിലാണ് കെ സുധാകരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കെ.മുരളീധരനും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണെന്നും, കെ.മുരളീധരന് ഹനുമാൻ സിൻഡ്രോം ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അൻവറിനോട് ബിജെപിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നിരുന്നാലും അൻവർ ചോദിക്കുന്ന ചില കാര്യങ്ങൾ ഇപ്പോൾ പ്രസക്തമാണെന്ന് സുരേന്ദ്രൻ പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് ഇത് വരെ അൻവറിനെ തള്ളിപറഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിൽ കെ.സുധാകരൻ പോലും സംതൃപ്തനല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മാഫിയ ഗ്രൂപ്പുകളുടെ ഐക്യപ്പെടലാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നല്ല കോൺഗ്രടുക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ പാലക്കാട് മുന്നോട്ട് വെച്ചത് വികസന അജണ്ടയാണ്. എന്നാൽ എൽ.ഡി.എഫും യുഡിഎഫും അതിനെ നേരിട്ടത് കമ്മ്യൂണൽ അജണ്ട കൊണ്ടാണ്. അത് സത്യമാണെന്നു പലരും തുറന്നു സമ്മതിച്ചു. ഡീലുകൾക്കെതിരെ ശക്തമായ താക്കീത് ജനങ്ങൾ നൽകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയിൽ അഭിപ്രായ വ്യത്യാസമെന്നത് ചിലരുടെ വ്യാജസ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളായി പല പേരുകളും വരും. കേന്ദ്ര കമ്മിറ്റിയാണ് ഒറ്റ പേരിൽ എത്തുന്നത്. പാലക്കാട് തീരുമാനം വന്നതോടെ മറ്റു ചർച്ചകൾ ഇല്ലാതായെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ ഒരാൾക്ക് വേണ്ടിയാണു സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ബിജെപിയുടെ രീതി അങ്ങനല്ല. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു ആത്മവിശ്വാസത്തോടെയാണ് ബിജെപി മുന്നോട്ടു പോകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. കെ.മുരളീധരന് കോൺഗ്രസിൽ നിന്ന് ഇനിയൊരു അസംബ്ലി തിരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വടകരയിൽ കോൺഗ്രസ്സ് കെ.മുരളീധരനെ ചതിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
ഹനുമാനോട് ലങ്ക ചാടാൻ നല്ലത് നിങ്ങളാണെന് പറഞ്ഞത് പോലത്തെ അവസ്ഥയായെന്ന് കെ സുരേന്ദ്രൻ. സുരേഷ് ഗോപിയെ തോല്പിക്കാൻ നിങ്ങളാണ് നല്ലതാണെന്ന് പറഞ്ഞു കൊണ്ടു വന്നു. വട്ടിയൂർക്കാവിൽ മുരളീധരൻ സ്വപ്നം കാണേണ്ടെന്നും നേമത്തേക്കാൾ ദയനീയ സാഹചര്യമുണ്ടാകുമെന്നും കെ സുരന്ദ്രൻ പറഞ്ഞു.
Story Highlights : K. Surendran saYS Congress has a serious crisis of confidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here