Advertisement

സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗിയും; പ്ലാറ്റ്ഫോം ഫീ കുത്തനെ കൂട്ടി

October 24, 2024
Google News 2 minutes Read
Swiggy Lays Off 380 Employees

ബെംഗളൂരു ആസ്ഥാനമായ ഫുഡ് ഡെലിവറി കമ്പനി സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു. നേരത്തെ ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായാണ് വർധിപ്പിച്ചത്. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയതിൻ്റെ തൊട്ടുപിന്നാലെയാണ് സ്വിഗിയുടെയും നീക്കം.

പ്രവർത്തന ചെലവിനുള്ള പണം കണ്ടെത്താനാണ് പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചതെന്നായിരുന്നു സൊമാറ്റോയുടെ വാദം. ഫെസ്റ്റിവൽ കാലത്തെ തിരക്കാണ് പ്ലാറ്റ്ഫോം ഫീ വർധനയിലേക്ക് നയിച്ചതെന്നും കമ്പനി വിശദീകരിച്ചിരുന്നു.

ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൻ്റെ വിലയ്ക്കും, ജിഎസ്‌ടിക്കും, ഡെലിവറി ഫീസിനും റെസ്റ്റോറൻ്റ് ചാർജിനും പുറമെ ഈടാക്കുന്നതാണ് പ്ലാറ്റ്ഫോം ഫീ. ഈ ഫീസിന് 18 ശതമാനം ജിഎസ്‌ടി ഈടാക്കുന്നുണ്ട്. അതായത് പത്ത് രൂപ പ്ലാറ്റ്ഫോം ഫീസാണെങ്കിലും ഉപഭോക്താവ് 11.8 രൂപ നൽകേണ്ടി വരും.

ആദ്യമായി പ്ലാറ്റ്ഫോം ഫീസ് ഏർപ്പെടുത്തിയത് സ്വിഗിയായിരുന്നു.പിന്നീട് സൊമാറ്റ് ഇത് പിന്തുടർന്നു. 2023 ലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഉൾപ്പെടുത്തിയ്. ആദ്യം ഓർഡറിന് 2 രൂപയായിരുന്നു പ്ലാറ്റ്ഫോം ഫീ. എന്നാൽ 2024 അവസാനിക്കാറകുമ്പോഴേക്കും ഇത് 10 ആയി വർധിപ്പിച്ചു.

Story Highlights : Swiggy follows Zomato and increases Platform fee by 60 percent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here