Advertisement

‘വാസ്തവ വിരുദ്ധമായ വാര്‍ത്ത, പച്ചിലകാട്ടി വിരട്ടാന്‍ നോക്കണ്ട’, കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍

October 25, 2024
Google News 1 minute Read
kunjumon

എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ തോമസ് കെ തോമസ് എംഎല്‍എ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍. വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനൊരു സംഭവും തന്റെ അറിവില്‍ ഉണ്ടായിട്ടില്ലെന്നും ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ പോയിരുന്നെങ്കില്‍ ഒരുപാട് സ്ഥാനങ്ങള്‍ തനിക്ക് കിട്ടിയേനെയെന്നും എന്നാല്‍ ചെങ്കൊടി പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പച്ചിലകാട്ടി തന്നെ വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു.

എന്റെ ജീവിതത്തില്‍ കളങ്കം വരുത്തിയ വാര്‍ത്തയാണ്. ഇടതു പക്ഷ പ്രസ്ഥാനത്തോടൊപ്പം നിന്നപ്പോള്‍ പലതും കിട്ടേണ്ടതായിരുന്നു. അര്‍ഹതപ്പെട്ടതൊന്നും കിട്ടിയിട്ടില്ല. എനിക്കുമാത്രമല്ല എന്റെ പ്രസ്ഥാനത്തിനും കിട്ടിയിട്ടില്ല. ആരെന്ത് വാഗ്ദാനം ചെയ്താലും അതിന്റെ പിന്നാലെ പോകുന്ന മനുഷ്യനല്ല ഞാന്‍. ഓലപ്പാമ്പ് കാട്ടി വിരട്ടണ്ട – അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണും’; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്

കോഴ ആരോപണം തോമസ് കെ തോമസും നിഷേധിച്ചുണ്ട്. ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ തന്നെ നിഷേധിച്ച കാര്യമാണെന്നും കെട്ടിച്ചമച്ച വാര്‍ത്ത മാത്രം എന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Kovoor Kunjumon about Bribery allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here