‘ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണും’; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്

എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്. താന്‍ ശരത്ത് പാവാറിനൊപ്പമെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ തന്നെ നിഷേധിച്ച കാര്യമാണെന്നും കെട്ടിച്ചമച്ച വാര്‍ത്ത മാത്രം എന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എ മാരെ കൂറുമാറ്റുന്നതുമായി ബന്ധപ്പെട്ട് എന്‍സിപി അജിത്ത് പവാര്‍ പക്ഷവുമായി ഒരു ചര്‍ച്ചയും നടന്നട്ടില്ലെന്ന് അജിത് പവാര്‍ പക്ഷം സംസ്ഥാന പ്രിസിഡന്റ് എന്‍. എ മുഹമ്മദ് കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തോമസ് കെ തോമസിന് എന്‍സിപി അജിത് പവാര്‍ പക്ഷവുമായി ബന്ധമില്ലെന്നും അദ്ദേഹം വിശദമാക്കി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് കെ തോമസ് ശരത് പവാറിനൊപ്പം എന്ന് സത്യവാങ്ങ് മൂലം എഴുതി നല്‍കിയതാണ്. അജിത് പവാര്‍ പക്ഷത്തിന് എം.എല്‍.എ മാരെ പണം കൊടുത്ത് കൂറുമാറ്റണ്ട ആവശ്യമില്ല – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോഴ വാഗ്ദാനം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി ആലപ്പുഴ ജില്ലാ ഘടകം തീരുമാനിച്ചു. 29ന് നേതൃയോഗം വിളിച്ചിട്ടുണ്ട്. കോഴ ആരോപണത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടു വരണമെന്ന് ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് പറഞ്ഞു.
Story Highlights : Thomas K Thomas about bribery allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here