അശ്രദ്ധമായി ഹിറ്റാച്ചി പ്രവർത്തിപ്പിച്ചു, അപകടം ഒഴിവാക്കാന്‍ സഡന്‍ ബ്രേക്കിട്ട് വന്ദേഭാരത്; സംഭവം പയ്യന്നൂരിൽ

അപകട സാധ്യത പരിഗണിച്ച് വന്ദേഭാരത് ട്രെയിൻ സഡൻ ബ്രേക്കിട്ട് നിർത്തി. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിനാണ് കണ്ണൂർ പയ്യന്നൂരിൽവെച്ച് സഡൻ ബ്രേക്കിടേണ്ടി വന്നത്. ട്രാക്കിനോട് ചേർന്ന് പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് അശ്രദ്ധമായി ഹിറ്റാച്ചി പ്രവർത്തിപ്പിച്ചതാണ് കാരണം. അപകടസാധ്യത മുന്നിൽ കണ്ട ലോക്കോപൈലറ്റിന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും കർണാടക സ്വദേശിയായ കാശിനാഥിനെതിരെ കേസെടുത്തിട്ടുണ്ട്. ട്രാക്കിന്റെ നവീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഹിറ്റാച്ചി പ്ലാറ്റ്ഫോമിൽ എത്തിച്ചത്.
Read Also: റേഷൻ കാർഡ് മസ്റ്ററിംഗ് വീണ്ടും നീട്ടി
അതേസമയം, ട്രെയിൻ വരുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും ട്രാക്കിലേക്ക് കയറിനിൽക്കും വിധം ഹിറ്റാച്ചി പ്രവർത്തിപ്പിച്ചത് എന്തിനാണെന്നും, ഇത്തരത്തിലുള്ള അശ്രദ്ധ എങ്ങിനെ സംഭവിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ റെയിൽവേ വിശദമായി പരിശോധിക്കും.
Story Highlights : Vandebharat suddenly braked to avoid the accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here